മോഹൻലാൽ സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഇനി ആരാധകര്‍ക്ക് സ്വന്തമാക്കാം. ദ കംപ്ലീറ്റ് ആക്ടർ എന്ന വെബ്സൈറ്റിൽ ലാൽ സ്റ്റോർ എന്ന വിഭാഗം ഇതിനായി തുറന്നിട്ടുണ്ട്. മോഹൻലാൽ കഥാപാത്രങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ചെരിപ്പുമൊക്കെ ഇതിലൂടെ ലഭ്യമാകും. പുലിമുരുകനിൽ മോഹൻലാൽ അണിഞ്ഞ പുലിനഖ മാലക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ഇത് വഴി ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും.
Post Your Comments