CinemaGeneralNEWS

ഗോസിപ്പിന് കിടിലം മറുപടികൊടുത്ത് കാളിദാസ് ജയറാം

ബാലതാരമായ് മലയാളത്തില്‍ കടന്നു വരുകയും യുവനടനായ് തമിഴിലും ഇപ്പോള്‍ മലയാള സിനിമയിലും ശ്രദ്ധേയനാകുകയും ചെയ്ത വ്യക്തിയാണ് കാളിദാസ്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ്‌ ജോഡികളായ പാര്‍വതിയുടെയും ജയറാമിന്റെയും മകനായ കാളിദാസ് പൂമരം എന്ന ഒറ്റപ്പാട്ടുകൊണ്ടുതന്നെ മലയാളികള്‍ക്ക് ഇപ്പോള്‍ സുപരിചിതനാണ്. അതുകൊണ്ടുതന്നെ ചില ഗോസ്സിപ്പുകളും കാളിദാസിനെ പിന്തുടരുന്നുണ്ട്. അതിനു കാളിദാസ് നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച.

കാളിദാസ് എവിടെ പോയാലും അച്ഛന്‍ ജയറാം കൂടെ കാണും. ലോക്കേഷനിലും സിനിമാ മേഖലയിലെ മറ്റു പരിപാടികളിലും ജയറാം കാളിദാസിനു ഒപ്പമുണ്ടാകും. അത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയും ഗോസ്സിപ്പുകാരും ചര്‍ച്ച ചെയ്തു തുടങ്ങി. അതിനു ഉത്തരം നല്‍കുകയാണ് കാളിദാസ്.

ജയറാം തന്റെ അച്ഛനായത് കൊണ്ടുതന്നെയെന്നാണ് ഇതിനു കാളിദാസ് മറുപടി കൊടുത്തത്. ഇതിലും നല്ല മറുപടിയുണ്ടോ..

shortlink

Related Articles

Post Your Comments


Back to top button