ഇന്ത്യൻ വംശജനായ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവിനെ നാമനിർദ്ദേശം ചെയ്തത്.
ദേവ് പട്ടേലിനു പുറമേ മറ്റ് അഞ്ച് നോമിനേഷനുകള്‍ കൂടി ലയണ്‍ ചിത്രത്തിനു ലഭിച്ചു. ഗോള്‍ഡല്‍ ഗ്ലോബ് പുരസ്കാരത്തില്‍ പുലര്‍ത്തിയ ആധിപത്യം നിലനിര്‍ത്തിയ ലാ ലാ ലാന്‍ഡാണ് ഇത്തവണ ഏറ്റവുമധികം നോമിനേഷനുകള്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനും നടീ നടന്മാര്ക്കുമുള്ളതടക്കം 14 നോമിനേഷനുകള്‍ ഈ ചിത്രത്തിന് ലഭിച്ചു.
ചരിത്രത്തില്‍ ഏറ്റവുമധികം ഓസ്കര് നോമിനേഷനുകള്‍ നേടുന്ന ചിത്രങ്ങള്‍ക്കൊപ്പം ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത നിയോ മ്യൂസിക്കല്‍ ‘ലാ ലാ ലാന്‍ഡ്’ സ്ഥാനം പിടിച്ചു. എക്കാലത്തും ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ച ‘ടൈറ്റാനിക്കി’നും ‘ആള് എബൗട്ട് ഈവി’നുമൊപ്പമാണ് ലാ ലാ ലാന്‍ഡും ഇടം പിടിച്ചത്.
മികച്ച ഗാനത്തിന് ലാ ലാ ലാന്‍ഡിന് രണ്ട് നോമിനേഷനുകളുണ്ട്. ലാ ലാ ലാന്‍ഡും ലയണും ഉള്‍പ്പെടെ ഒമ്പത് ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളുടെ പട്ടികയിലുള്ളത്. ലാ ലാ ലാന്‍ഡിലെ അഭിനയ മികവില്‍ മികച്ച നടിക്കുള്ള നോമിനേഷന് നേടിയ എമ്മാ സ്റ്റോണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി മെരില്‍ സ്ട്രീപും പട്ടികയിലിടം പിടിച്ചു. ഒരിക്കല്‍ കൂടി നോമിനേഷന് നേടിയതോടെ ഓസ്കര് ചരിത്രത്തില്‍ ഏറ്റവുമധികം തവണ (ഇരുപതാം തവണ) നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട താരം എന്ന ബഹുമതി മെറില്‍ സ്ട്രീപ് സ്വന്തമാക്കി.
മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ റയാന് ഗോസ്ലിംഗും ഓസ്കര് നോമിനേഷന് നേടി. മികച്ച വിദേശ ചിത്രം എന്ന നിലയില്‍ അഞ്ച് ചിത്രങ്ങളാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.
ഫെബ്രുവരി 26നാണ് ഒസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
Post Your Comments