
പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനുപമ പരമേശ്വരനെ തെലുങ്ക് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിലായിരുന്നു അനുപമ കരാര്‍ ഒപ്പിട്ടത്. ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് അണിയറക്കാര്‍ അനുപമയെ തഴഞ്ഞത്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാര്യം അനുപമ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. കൂടുതല്‍ ഗ്ലാമറസായ നായികയ്ക്ക് വേണ്ടിയാണ് അനുപമയെ ഒഴിവാക്കിയതെന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments