നടന് രജിത് മേനോന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ ഒരു ഹോട്ടലില്‍ ഒരാള്‍ 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ട് നല്കി. തൃശൂരിലെ സ്വാദ് എന്ന ഹോട്ടലിലാണ് ഭക്ഷണം കഴിക്കാനെത്തിയ ആള് വ്യാജനോട്ട് നല്‍കിയത്. ഹോട്ടല്‍ ജീവനക്കാരന് പെട്രോള്‍ പമ്പില്‍ നോട്ട് നല്‍കിയപ്പോഴാണ് 500-ന്റെ വ്യാജ നോട്ടാണിതെന്ന് തിരിച്ചറിഞ്ഞത്. പിന്നീടു ബാങ്കില്‍ പോയി നോട്ട് വ്യാജനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കള്ളനോട്ട് തിരിച്ചറിയാനുള്ള മാര്‍ഗം നടന് രജിത് മേനോന് വീഡിയോയിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് 500ന്റെ വ്യാജനെ കണ്ടെത്തുന്ന രീതി താരം പങ്കുവെച്ചത്.
Post Your Comments