ഒരു സിനിമ ഒരാളുടെ മാത്രം സ്വപ്നമോ പ്രയത്നമോ അല്ല. എന്നാല്‍ ചില വ്യക്തിവിരോധത്തിന്റെ പേരിലും ചില ചിത്രങ്ങളോടുള്ള സാമ്യത്തിന്റെ പേരിലും ചിത്രം കൊള്ളില്ലയെന്നും അതിനെ അടച്ചാക്ഷേപിക്കുന്നതും ഇന്ന് സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞു. അതിനു പ്രധാന കാരണം നവമാധ്യമങ്ങളും ട്രോളുകളും വ്യാപകമായതാണ്.
മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ട്രോളാക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. തിയറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍- ജിബുജേക്കബ് ചിത്രമായ ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ , സത്യന് അന്തിക്കാട്- ദുല്‍ക്കര്‍ സിനിമയായ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നിവയ്ക്ക് നേരെയാണ് താര ആരാധനയുടെ പുതിയ ട്രോളാക്രമണം.
രണ്ടു സിനിമകളും കഴിഞ്ഞ വര്‍ഷം ക്രിസ്മസ് റിലീസായി തിയറ്റില്‍ എത്താനിരുന്നവായിരുന്നു. പക്ഷേ തിയറ്റര്‍ സമരം മൂലം സിനിമകളുടെ റിലീസ് വൈകുകയായിരുന്നു. തിയറ്റര്‍ സമരം അവസാനിച്ചപ്പോള്‍ 2016 ലെ ചിത്രങ്ങള്‍ 2017 ലെ താരങ്ങളുടെ ആദ്യ സിനിമകളായി മാറുകയായിരുന്നു. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഈ ചിത്രങ്ങള്‍. കുറ്റവും കുറവുമില്ലന്നല്ല; ഈ ട്രോള്‍ അനാവശ്യമായിപ്പോയില്ലേ എന്നതാണ് ഒരു പ്രേക്ഷകന് എന്ന നിലയില്‍ ഒരു ചോദ്യം.
ജോമോന്റെ സുവിശേഷങ്ങള്‍ ആദ്യ ദിവസം മുതല്‍ തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അച്ഛന് മകന് സ്നേഹത്തിന്റെ മനോഹരമായ തലത്തെ കുറിച്ച് കഥപറഞ്ഞ ജോമോന്റെ സുവിശേഷങ്ങള്‍ അടുത്തക്കാലത്ത് വിനീത് ശ്രീനിവാസന്- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ജേക്കബിന്റെ സ്വര്ഗരാജ്യവു’മായി സാമ്യമുണ്ടെന്നതാണ് ഈ സിനിമയെ വിമര്‍ശിക്കുന്ന ട്രോളന്മാരുടെ പ്രധാന ആയുധം.
നഷ്ടപ്രണയവും ദാമ്പത്യ ജീവിതത്തിലെ പൊട്ടലും ചീറ്റലും ആവിഷ്കരിച്ച മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പഞ്ചായത്ത് മെമ്പറായി എത്തിയപ്പോള്‍ ഭാര്യയായി എത്തിയത് മീനയായിരുന്നു. എന്നാല്‍ ചിത്രത്തിന് ‘അനുരാഗകരിക്കിന്‍ വെളള’വും , ‘തന്മാത്ര’യുമായി സാദൃശ്യമുളളതിനെ കാണിച്ചുകൊണ്ടാണ് ട്രോളാക്രമണം. എന്നാല്‍ ഇതിനെതിരെ താരങ്ങള്‍ വിമാര്ഷനവുമായി രംഗത്ത് വന്നിട്ടില്ല. അതുകൊണ്ട് തന്നെ പ്രേക്ഷക മനം കവര്‍ന്ന് ജൈത്രയാത്ര തുടരുന്ന ‘ജോമോന്റെ സുവിശേഷങ്ങള്‍’, ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ എന്നി സിനിമകള്‍ക്ക് നേരെയുളള ഈ ട്രോളാക്രമണം നല്ല സിനിമയെ പോലും നശിപ്പിക്കുന്നതാണെന്നു ചിന്തിക്കാതെ മൗനം പാലിക്കുകയാണ് സിനിമാലോകം.
Post Your Comments