BollywoodCinemaGeneralNEWS

ഷാരൂഖിനെ കാണാന്‍ ആരാധകരുടെ തിക്കും തിരക്കും; ഒരു മരണം

റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രം ‘റയീസി’ന്റെ പ്രചരണാര്‍ത്ഥം ആഗസ്ത് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയിലായിരുന്ന ഷാരൂഖ് ഖാനെ കാണാന്‍ വഡോദര സ്റ്റേഷനില്‍ തടിച്ചുകൂടിയ ആരാധകര്‍ അക്രമാസക്തരായി.

തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് ട്രെയിന്‍ വഡോദര സ്‌റ്റേഷനിലെത്തിയത്. ആറാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയ ട്രെയിനിന് ചുറ്റും ആളുകള്‍ കൂടുകയും കോച്ചിനു സമീപം തടിച്ചുകൂടിയ ആരാധകര്‍ കോച്ചിന്റെ ജനാല ചില്ലില്‍ ഇടിക്കുകയും ബഹളം കൂട്ടുകയും ചെയ്തു.  പ്രിയതാരത്തെകാണാന്‍   തടിച്ചുകൂടിയ ജനക്കൂട്ടം വഡോദര റയില്‍വേ സ്‌റ്റേഷനില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ട്രെയിന്‍ വഡോദരയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പത്തു മിനിറ്റോളം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ വീണ്ടും നീങ്ങിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ പിന്നാലെ ഓടുകയും ചെയ്തു. ഈ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേറ്റു. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിനു ലാത്തി വീശേണ്ടിവന്നു. ഇതിനിടയിലാണ് രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റത്.

പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താന്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.  ക്രിക്കറ്റ്താരങ്ങളായ ഇര്‍ഫാന്‍, യൂസഫ് പത്താന്‍ എന്നിവരും ആരാധകര്‍ക്കൊപ്പം ഷാരൂഖിനെ കാണാന്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button