നഷ്ടത്തില്‍ മുങ്ങിതാണിട്ടും ഇടുക്കി ചെറുതോണിയില്‍ ഒരു തിയേറ്റര്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നുണ്ട്. ബി ക്ലാസ് തിയേറ്ററായിരുന്ന ഗ്രീൻലാൻഡ് തിയേറ്ററില്‍ ഒരുനാള്‍ റിലീസ് ചിത്രം എത്തുമെന്ന വിശ്വാസമാണ് പ്രാരാബ്ധങ്ങൾ ഏറെയുണ്ടായിട്ടും ത്രേസ്യാമ്മയെ തിയേറ്റര്‍ വില്‍ക്കാതിരിക്കാന്‍ പ്രേരിപ്പിച്ചത്. 1982-ലാണ് ഇടുക്കി ചെറുതോണിയില്‍ സ്ഥാപിതമായ തിയേറ്റര്‍ ത്രേസ്യാമ്മ എന്ന 66കാരി സ്വന്തമാക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ ത്രേസ്യാമ്മയുടെ വര്‍ഷങ്ങാളായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. മൂന്നൂറോളം കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അതിലൊരു തിയേറ്റര്‍ ഗ്രീൻലാൻഡ് തിയേറ്ററായിരുന്നു. 1964-ലാണ് ഗ്രീന്‍ലാന്‍ഡ് തിയേറ്റര്‍ ഇടുക്കിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
Post Your Comments