GeneralNEWS

മലയാളസിനിമയുടെ നന്മയ്ക്കുവേണ്ടി പുതിയ സംഘടന; മുന്നണിയില്‍ ദിലീപും ആന്റണി പെരുമ്പാവൂരും

സിനിമാ സമരത്തില്‍ വലഞ്ഞ മലയാള സിനിമ മേഖലയില്‍ സംവിധായകരെയും നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉള്‍പ്പെടുത്തി ദിലീപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ സിനിമാസംഘടനയ്ക്ക് പേരിട്ടു. തീയേറ്റര്‍ ഉടമകള്‍ക്കൊപ്പം നിര്‍മ്മാതാക്കളും വിതരണക്കാരും ഉള്‍പ്പെടുന്ന സംഘടനയ്ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പേരിട്ടിരിക്കുന്നത്.

മലയാളസിനിമയുടെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാവും ഇതെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ദിലീപാണ് പുതിയ സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും. ബോബി ജനറല്‍ സെക്രട്ടറി.

സമരം അവസാനിച്ചതിന് പിന്നാലെ തീയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവ ഫെഡറേഷന്റെ ഇരുപത്തഞ്ചോളം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് നല്‍കിയിരുന്നില്ല. ഒരു മാസത്തോളം നീണ്ടുനിന്ന സമരത്തിന് ഉത്തരവാദികളായ ഫെഡറേഷന്‍ നേതാക്കള്‍ക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് സൂചനയുണ്ട്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യപ്രകാരം 25ന് തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലന്‍ ചര്‍ച്ച വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് ദിലീപ് പങ്കെടുക്കും.

shortlink

Related Articles

Post Your Comments


Back to top button