GeneralKollywoodNEWS

ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ കാളകളെ എന്താണ് ചെയ്യുന്നതെന്നറിയാമോ?; കമല്‍ഹാസന്‍

ജെല്ലിക്കെട്ട് നിരോധനത്തില്‍ ഏറ്റവും ശക്തമായ എതിര്‍പ്പോടെ രംഗത്ത് വന്ന ആളാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍. കേരളത്തില്‍ ആനകളുടെ കുത്തേറ്റ് വര്‍ഷത്തില്‍ എത്രയോ പേര്‍ മരിക്കുന്നുവെന്നും, എത്രയോ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നുവെന്നും . അവയൊന്നും നിരോധിക്കപ്പെടുന്നില്ലെന്നും ജെല്ലിക്കെട്ടിന് മാത്രാണോ ഇവിടെ നിരോധനമെന്നും കമല്‍ഹാസന്‍ ചോദിക്കുന്നു.

മാടുകളെ മാംസത്തിന് വേണ്ടി കൊല്ലുന്നതിന് ഇവിടെ നിരോധനമില്ല. ജെല്ലിക്കെട്ടില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നു. എന്നിട്ടും വാഹനങ്ങള്‍ നിരോധിക്കാറില്ല. അപകടകരമാണെന്ന് അറിയുമെങ്കിലും മോര്‍ട്ടോര്‍ റേസിങ് നിരോധിക്കുന്നില്ല. ജെല്ലിക്കെട്ടിന് മാത്രമാണ് നിരോധനമുള്ളത്. ഇത് അംഗീകരിക്കാനാവില്ല. കമല്‍ രോഷത്തോടെ പ്രതികരിക്കുന്നു.

ജെല്ലിക്കെട്ട് നിരോധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ പിന്നീട് വര്‍ഷം മുഴുവന്‍ ഈ കാളകളെ നല്ല പോലെ ഭക്ഷണവും മറ്റും കൊടുത്ത് നന്നായി പരിപാലിക്കുകയാണ് ചെയ്യുന്നതെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button