മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍റെ അരങ്ങേറ്റ ചിത്രമായ അനിയത്തി പ്രാവിലെ നായിക ശാലിനിയായിരുന്നു. സുധിയുടെയും, മിനിയുടെയും ഹൃദയസ്പര്‍ശിയായ പ്രണയകഥ പറഞ്ഞ അനിയത്തിപ്രാവ് പ്രേക്ഷകര്‍ക്കുള്ളില്‍ കൂട്കൂട്ടിയിട്ടു 20 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
ഇരുപതു വർഷങ്ങൾക്ക് ഇപ്പുറം “അനിയത്തിപ്രാവ് ” എന്ന സിനിമ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നുവെന്നും .നല്ല സിനിമകള്‍ ഒരിക്കലും മരിക്കുകയില്ലെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അരുണ്‍ എന്ന ആരാധകന്‍ എഡിറ്റ് ചെയ്ത അനിയത്തിപ്രാവിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.മനോഹരമായ രീതിയില്‍ എഡിറ്റ് ചെയ്ത അനിയത്തിപ്രാവിന്റെ ട്രെയിലറും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
കുഞ്ചാക്കോബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇരുപതു വർഷങ്ങൾക്ക് ഇപ്പുറം “അനിയത്തിപ്രാവ് ” എന്ന സിനിമ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ
നല്ല സിനിമ ഒരിക്കലും മരിക്കുന്നില്ല എന്നതിനു വ്യക്തമായ തെളിവു കൂടിയാകുന്നു !!
ഇരുപത്തിന്റെ യുവത്വത്തിൽ നിൽക്കുന്ന ആ സിനിമയിലൂടെ എന്നെയും സ്വീകരിച്ച മലയാള സിനിമ പ്രേക്ഷകരോട് ഹൃദയത്തിൽ നിന്നും ഉള്ള നന്ദി അറിയിക്കുന്നു ….സ്നേഹം പങ്കിടുന്നു
സുധിയെ എന്നിൽ കണ്ടെത്തിയ പാച്ചിക്കയോടും,ആ സിനിമയുടെ മുന്നണിയിലും പിന്നണിയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരോടും നന്ദി പറയുന്നു.
Post Your Comments