
ബോളിവുഡ് താരം വിവേക് ഒബ്റോയ് തന്റെ ആഗ്രഹത്തെക്കുറിച്ച് പറയുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് വലിയ ആഗ്രഹമെന്ന് വിവേക് പറയുന്നു.
നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയ താരം മോഹന്‍ലാല്‍ തന്റെ ഭാഗ്യതാരമാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മേഹന്‍ലാല്‍ എന്നും ഒബ്റോയ് പറഞ്ഞു.
തന്റെ ആദ്യ ചിത്രമായ കമ്പനിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ആദ്യ ചിത്രം ലാലേട്ടനൊപ്പം ആയതിനാല്‍ തന്നെ താന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രവും ലാലേട്ടനൊപ്പം തന്നെയായിരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും വിവേക് പറയുന്നു. കമ്പനിയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള പദ്ധതിയും തനിക്ക് ഉണ്ടെന്ന് വിവേക് പറയുന്നു.
വലിയ മനസുള്ള താരമാണ് മോഹന്‍ലാല്‍ എന്നും പുതുമുഖങ്ങളെ പിന്തുണയ്ക്കുന്ന നടനാണെന്നും വിവേക് പറയുന്നു.
ബാങ്ക് ചോര്‍, പവര്‍ പ്ലേ തുടങ്ങിയവയാണ് വിവേക് ഒബ്റോയിയുടെ പുതിയ ചിത്രങ്ങള്‍. നടന്‍ അജിത്തിനൊപ്പം തമിഴിലും അഭിനയിക്കാനൊരുങ്ങുകയാണ് വിവേകിപ്പോള്‍.
Post Your Comments