ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജെല്ലിക്കെട്ടിനായി അരങ്ങേറുന്ന വിദ്യാര്‍ഥി-യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ നടന് കമല്‍ ഹസ്സന് രംഗത്ത്. പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് നടപടി ഗുരുതര പിഴവാണ്. സമരത്തെ ബലം പ്രയോഗിച്ച് എതിര്‍ക്കാനുള്ള പൊലീസിന്റെ ശ്രമം ഗുണം ചെയ്യില്ലന്ന് കമല്ഹാസന് അറിയിച്ചു. ചെന്നൈയില്‍ പലയിടത്തും പൊലീസുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.
ഇതൊരു തെറ്റായ നടപടിയാണെന്നും ഇതുമൂലം വന്‍ വിപത്തുക്കള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും കമല്ഹാസന്ഓര്മ്മിപ്പിക്കുന്നു.
Post Your Comments