
ദില്ലി ബലാത്സംഗവുമായി ബന്ധപ്പെട്ട് ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുന്ന രവീണ ഭയാനകമായ ആ രാത്രിയെക്കുറിച്ച് പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ രവീണ കഥാപാത്രവുമായി ഇഴുകിച്ചേര്‍ന്നു. മികച്ചരീതിയില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും രവീണയ്ക്ക് സാധിച്ചു.
എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്തോറും കഥാപാത്രം തന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയെന്ന് രവീണ പറയുന്നു. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയശേഷം മൂന്നു ദിവസത്തോളം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചിലടക്കാന്‍ കഴിയുന്നില്ല. അത്രത്തോളം വേദനിപ്പിക്കുന്നതായിരുന്നു ആ കഥാപാത്രമെന്നും രവീണ പറയുന്നു.
ഓരോ തവണ ഡബ്ബ് ചെയ്യുമ്പോഴും കരച്ചില് വന്നതിനാല്‍ വീണ്ടും വീണ്ടും ഡബ്ബിംഗ് ചെയ്യേണ്ടിവന്നു. അങ്ങനെസിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുത്തുന്നും രവീണ പറഞ്ഞു.
അതേസമയം, ദില്ലി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് സിനിമയെങ്കിലും കഥയ്ക്ക് അതുമായി പൂര്‍ണമായും ബന്ധമില്ലെന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Post Your Comments