
ഭാരതം അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും അതിഥിയായി മെഗാസ്റ്റാർ മമ്മൂട്ടി എത്തും. ലഹരിക്കെതിരായ സന്ദേശവുമായി സ്‌ക്രീനിലൂടെയാണ് താരം എത്തുന്നത്.
ആഭ്യന്തര വകുപ്പിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും സംയുക്ത സഹകരണത്തോടെ മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനാണ് ” വഴികാട്ടി ” എന്ന ഈ ലഹരി വിരുദ്ധ പ്രചാരണം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ മൂന്നു വിത്യസ്ത സംഭവങ്ങൾ ഹ്രസ്വ സിനിമ രൂപത്തിൽ കേരള പോലീസ് തയ്യാറാക്കി ഡി ജി പി ലോക്നാഥ് ബെഹ്‌റ മുതൽ സിവില്‍ പോലീസുകാര്‍ വരെ മുഖം കാണിച്ചിട്ടുള്ള ഈ സിനിമ യുടെ ആശയവും തിരക്കഥയും എല്ലാം തയ്യാറാക്കിയത് ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ രാജ്‌കുമാറാണ്. ബൈജു ടി.ഡി. സംവിധാനം ചെയ്ത ഹ്രസ്വചിത്രം കെയര്‍ ആന്‍ഡ് ഷെയറിനു വേണ്ടി മമ്മൂട്ടിയാണ് നിര്‍മിച്ചത്.
കേരളത്തിലെ പന്ത്രണ്ടായിരം സ്‌കൂളുകളിലും ഒരേസമയം പ്രദർശിപ്പിക്കുന്ന ചിത്രം സർക്കാരിന്‍റെ തന്നെ വിക്ടേഴ്‌സ് ചാനലാണ് തത്സമയം എത്തിക്കുന്നത്. ഒരേസമയം മുപ്പതു ലക്ഷം കുട്ടികളിലേക്ക് സന്ദേശം എത്തും എന്ന് കരുതുന്ന ഈ ക്യാംപെയിനിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തിരുവനന്തപുരത്തു നിർവ്വഹിക്കും.
Post Your Comments