തന്റെ പുതിയ ചിത്രം സിങ്കം ത്രീയുടെ പ്രചാരണം ലക്ഷ്യമാക്കിയാണു സൂര്യ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുന്നതെന്നരോപിച്ച മൃഗ സംരക്ഷണ സംഘടനയായ പെറ്റയ്ക്ക് എതിരെ നടൻ സൂര്യയുടെ വക്കീൽ നോട്ടിസ്. ജെല്ലിക്കെട്ടിന് വേണ്ടി എപ്പോഴും ശബ്ദമുയര്‍ത്തുന്ന ആളാണ് താനെന്നും,ചിത്രത്തിന് വേണ്ടി മോശപ്പെട്ട പരസ്യം തനിക്ക് ആവശ്യമില്ലെന്നും സൂര്യ വ്യക്തമാക്കുന്നു. പെറ്റയുടെ പരാമർശം സൂര്യയ്ക്കും കുടുംബാംഗങ്ങൾക്കും ആരാധകർക്കും മാനസിക വിഷമത്തിനു കാരണമായെന്നും ഇതിനു ക്ഷമാപണം നടത്തണമെന്നും സൂര്യയുടെ അഭിഭാഷകൻ അയച്ച നോട്ടിസിൽ ആവശ്യപ്പെട്ടു. നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ രേഖാമൂലം ക്ഷമാപണം നടത്തണമെന്ന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
പുതിയ ചിത്രം സിങ്കം ത്രീയുടെ പ്രചരണ പരിപാടിക്കിടെയാണ് സൂര്യ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുകയും പെറ്റയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തത്. ചിത്രത്തിന്‍റെ പ്രചാരണത്തിന് വേണ്ടിയാണ് സൂര്യ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നതെയിരുന്നു പെറ്റയുടെ ആരോപണം.
Post Your Comments