
ഗീതു മോഹന്‍ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘മൂത്തോന്‍’. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. നിവിന്‍ പോളിയെ നായകനാക്കി സിനിമ എടുക്കുന്നതില്‍ ടെന്‍ഷന്‍ ഉണ്ടെന്നാണ് ഗീതു മോഹന്‍ദാസ് വ്യക്തമാക്കുന്നത്. നിവിന് മലയാളത്തില്‍ ഒരു താര പദവിയുണ്ട്. ‘മൂത്തോന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ നിവിന്‍ തന്നെയാണ്. അതിനാലാണ് നിവിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതെന്നും ഗീതു മോഹന്‍ദാസ് പറയുന്നു. നിവിന്‍ പോളിക്ക് ധാരാളം ആരാധകരുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയാകണം ‘മൂത്തോന്‍’ അതുകൊണ്ട് തന്നെ ടെന്‍ഷന്‍ അല്‍പം കൂടുതലുണ്ടെന്നാണ് ഗീതു മോഹന്‍ദാസ് പറയുന്നത്.
Post Your Comments