GeneralKollywoodNEWS

ജെല്ലിക്കെട്ട് പ്രക്ഷോഭം; നിലപാട് വ്യക്തമാക്കി നിവിന്‍ പോളി

ജെല്ലിക്കെട്ട് നിരോധിക്കാതിരിക്കാന്‍ തമിഴര്‍ നടത്തുന്ന ചെറുത്തു നില്‍പ്പിനെ പ്രശംസിച്ചു നിരവധി സിനിമാ താരങ്ങള്‍ രംഗത്ത് വന്നിരുന്നു . മമ്മൂട്ടിയും, ജോയ് മാത്യുവുമൊക്കെ തമിഴ് ജനതയുടെ ആത്മവീര്യത്തെ പ്രകീര്‍തതിച്ചിരുന്നു. ഇവര്‍ക്ക് പുറമേ യുവനടന്‍ നിവിന്‍ പോളിയും ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിവിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

“ഒന്നിച്ചു നിന്നാല്‍ വിജയം സുനിശ്ചിതം. ഭിന്നിച്ചുനിന്നാല്‍ പരാജയവമാവും ഫലം. ചെന്നൈ മറീനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആയ്തം എഴുത്തിനെയാണ് ഓര്‍മിപ്പിക്കുന്നത്. പ്രക്ഷോഭകാരികൾ കാത്തുസൂക്ഷിക്കുന്ന ഐക്യവും അച്ചടക്കവും കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പ്രശ്‌നം എത്രയും വേഗം രമ്യമായി പരിഹരിക്കപ്പെടട്ടെ എന്ന് ആശിക്കുകയാണ്. നമുക്ക് സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാം” – നിവിന്‍ പോളി

shortlink

Post Your Comments


Back to top button