CinemaGeneralNEWS

പ്രേക്ഷകരോട് സ്നേഹം പങ്കുവെച്ച് മോഹന്‍ലാല്‍

‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലൂടെ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു. ഇന്നലെ പുറത്തിറങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

നിങ്ങളുടെ സ്നേഹമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

“നിങ്ങളുടെ നല്ല വാക്കുകൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. മുന്തിരിവള്ളികളുടെ അണിയറ പ്രവർത്തകരുടെ പേരിൽ ഞാൻ നന്ദി പറയുന്നു. സംവിധായകൻ ജിബു ജേക്കബ്, നിർമ്മാതാവ് സോഫിയാ പോൾ, തിരക്കഥാകൃത്ത് സിന്ധുരാജ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു”

shortlink

Post Your Comments


Back to top button