CinemaGeneralKollywoodNEWS

തമിഴ് ചിത്രം ‘പേരന്‍പി’നെക്കുറിച്ച് മമ്മൂട്ടി

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം പേരന്‍പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തുകയാണ്.
റാം സംവിധാനം ചെയ്ത ‘പേരന്‍പി’നെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സൂപ്പര്‍ താരം.
നാന സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

“റാമിന്റെ കട്രത് തമിഴ്, തങ്കമീന്‍കള്‍ എന്നീ ചിത്രങ്ങള്‍ ഞാന്‍ നേരത്തേ കണ്ടിട്ടുണ്ട്. റാമിന്റെ ശൈലി എന്നെ ഇംപ്രസ് ചെയ്തിരുന്നു. പേരന്‍പ് എന്ന പ്രോജക്ടിനെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ അതെനിക്കിഷ്ടമായി. തീര്‍ച്ഛയായും ഇതൊരു വ്യത്യസ്ത ചിത്രം തന്നെയാവും. കാണികള്‍ക്ക് ഒരു അവിസ്മരണീയ അനുഭവമായിരിക്കും പേരന്‍പ്. സ്‌നേഹം മുതല്‍ക്കൂട്ടാക്കിയ ഒരു മനുഷ്യന്റെ കഥയാണ് റാം പേരന്‍പിലൂടെ പറയുന്നത്”.-മമ്മൂട്ടി

shortlink

Related Articles

Post Your Comments


Back to top button