മോഹന്‍ലാല്‍ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കൊക്കെ ബ്ലോഗ് എഴുത്തിലൂടെ മറുപടി നല്‍കുകയാണ് താരം. വിയറ്റ്നാമീസ് എഴുത്തുകാരന്‍ നാത്ഹാന്‍റെ ‘അറ്റ് ഹോം ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകത്തിലെ വായനാനുഭവം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്. പുസ്തകത്തിലെ ‘അയാം ഫ്രം ദി സെന്‍റര്‍’ എന്ന അനുഭവക്കുറിപ്പാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ വിവരിക്കുന്നത്.
ഫിലാദല്‍ഫിയയില്‍വെച്ച് നാത്ഹാനോട് ഒരു പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ ചോദിക്കുകയുണ്ടായി. “താങ്കള്‍ തെക്കന്‍ വിയറ്റ്നാമില്‍ നിന്നാണോ അതോ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ? വടക്കു നിന്നാണെങ്കില്‍ അമേരിക്കന്‍ വിരുദ്ധനായ കമ്യൂണിസ്റ്റ് ആയിരിക്കും”. അതിന് നാത്ഹാന്‍റെ മറുപടി ഇങ്ങനെയായിരുന്നു, “അയാം ഫ്രം ദി സെന്‍റര്‍ ഞാന്‍ മധ്യമ മനുഷ്യനാണ്”.
ഞാനും അദ്ദേഹത്തെപ്പോലെയാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു. എന്‍റെ ചിന്തകള്‍, പ്രവൃത്തികള്‍ ഒരു പരിധിവരെ ഇപ്രകാരമാണ്. ബ്ലോഗ് എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ പലരും പല തരത്തിലാണ് അത് എടുക്കുന്നത്. ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ്. എങ്ങോട്ടും ചായ്‌വുകളില്ലാതെ, മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
Post Your Comments