‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രം വന്‍ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുമ്പോള്‍ മോഹന്‍ലാല്‍-മീന കോമ്പിനേഷനാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.
ഒരുകാലത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരജോഡികള്‍ മോഹന്‍ലാലും ശോഭനയുമായിരുന്നു. ഇവര്‍ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം അന്നത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. മിന്നാരം, തേന്മാവിന് കൊമ്പത്ത്, പവിത്രം, പക്ഷേ, ഉള്ളടക്കം അങ്ങനെ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഭാഗ്യനായികയായി ശോഭനയെത്തി. മലയാളത്തിലെ എല്ലാ മുന്‍നിര നായികമാര്‍ക്കൊപ്പവും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലും ശോഭനയുമായിരുന്നു പ്രേഷകരുടെ ഇഷ്ട താരജോഡികള്‍. ശോഭനയുടെ സിനിമയിലേക്കുള്ള രണ്ടാം വരവിലും നായകനായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ ശോഭന താരജോഡി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
മോഹന്‍ലാലും ശോഭനയും ഇന്നും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുമ്പോഴും മോഹന്‍ലാല്‍-മീന കോമ്പിനേഷനാണ് പ്രേക്ഷകര്‍ ഇന്ന് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ‘വര്‍ണ്ണപ്പകിട്ട്’ എന്ന ചിത്രത്തിലൂടെയാണ് ഈ താരജോഡികള്‍ ആദ്യമായി ഒന്നിച്ചത്. മോഹന്‍ലാല്‍-മീന താരജോഡികളെ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാക്കി മാറ്റിയത് ‘ദൃശ്യം’ എന്ന ചിത്രമായിരുന്നു. നാട്ടുരാജാവ് ചന്ദ്രോത്സവം, മിസ്റ്റര്‍ ബ്രഹ്മചാരി, ഉദയനാണ് താരം, എന്നീ ചിത്രങ്ങളിലും മീന മോഹന്‍ലാലിന്റെ നായികയായി. ‘ദൃശ്യ’ത്തില്‍ നിന്ന് മുന്തിരിവള്ളികളില്‍ എത്തുമ്പോള്‍ മോഹന്‍ലാല്‍-മീന കൂട്ടുകെട്ട് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്.
അന്ന് മോഹന്‍ലാല്‍-ശോഭനയെങ്കില് ഇന്ന് അതുക്കും മേലെയാണ് മോഹന്‍ലാല്‍-മീന കോമ്പിനേഷന്‍.
Post Your Comments