CinemaGeneralNEWS

വാഹനം ഓടിക്കുന്നതില്‍ പുപ്പുലിയായ മമ്മൂട്ടിയും കൊണ്ട് പറന്ന് കാല്‍ വേഗകളിയിലെ ഇതിഹാസം

പന്തുമായി പറന്നു കളിച്ച മലയാളത്തിന്റെ സ്വന്തം കറുത്ത മുത്ത്‌ ഐ.എം. വിജയന്‍ മമ്മൂട്ടിയെയും കൊണ്ട് വാഹനം ഓടിക്കേണ്ടിവന്ന അനുഭവം പങ്കുവെക്കുകയാണ്. ഹനീഫ് ആദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തിലാണ് വിജയന് മമ്മൂട്ടിയെയും കൊണ്ട് വാഹനം ഓടിക്കേണ്ടിവന്നത്.

ചിത്രത്തില്‍ ഒരു ഗുണ്ടയുടെ റോളാണ് വിജയന്. അരയില്‍ ഒരു തോക്കുമായി മമ്മൂട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണ് സീന്‍. ചിത്രീകരണം മണ്ണൂത്തി-അങ്കമാലി റോഡില്‍ വച്ചും. വാഹനത്തിന്റെ മുന്നില്‍ വലിയൊരു ക്യാമറ വച്ചിട്ടുണ്ട്. അതിന്റെ ഇടയിലൂടെ നോക്കി വേണം വണ്ടിയുമായി പറക്കാന്‍. അതുകൂടാതെ ഇടയ്ക്ക് പിറകോട്ട് തിരിഞ്ഞുനോക്കി സംസാരിക്കുകയും വേണം. അടുത്തിരിക്കുന്നത് മമ്മൂട്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ ആകെ ചങ്കിടിപ്പായിപ്പോയെന്നും വിജയന്‍ പറയുന്നു. വണ്ടി കൊണ്ട് പറക്കുന്ന ആളാണ് മമ്മൂട്ടി. എന്നാല്‍ താന്‍ ആദ്യമായാണ് ഇങ്ങിനെ വണ്ടി ഓടിക്കുന്നതും. ബുദ്ധിമുട്ടാണല്ലോ ഓടിക്കാന്‍ എന്നായിരുന്നു കയറിയ പാടെ മമ്മൂട്ടിയുടെ കമന്റെന്നും . അതോടെ പക്ഷേ, ധൈര്യമായി. പിന്നെ ഒരൊറ്റ പറക്കലാണ്. പെട്ടന്ന് തന്നെ സീന്‍ ഷൂട്ട് ചെയ്തു. അടിപൊളിയായി എന്നൊരു കമന്റും പാസാക്കിയാണ് മമ്മൂട്ടി ഇറങ്ങിപ്പോയതെന്നും വിജയന്‍ ഓര്‍ക്കുന്നു.

എന്നാല്‍, തന്നെ ഭാര്യയാണ് ഡ്രൈവിങ് പഠിപ്പിച്ചതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഷൂട്ടിങ്ങിന് മുന്‍പേ മമ്മൂട്ടി വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോകുമായിരുന്നെന്നും ചിരിച്ചുകൊണ്ട് വിജയന്‍ പറഞ്ഞു. നമുക്ക് വണ്ടി വേണ്ട, നടന്ന് ഷൂട്ട് ചെയ്യാമെന്ന് മമ്മൂക്ക പറയുമായിരുന്നുവെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button