CinemaGeneralNEWS

‘രക്ഷയ്ക്ക് എത്തിയത് ദേശീയഗാനം’ ജോമോന്റെ സുവിശേഷങ്ങള്‍ ഒരു മണിക്കൂറില്‍ തീര്‍ന്നു പിന്നീട് സംഭവിച്ചത്..

സത്യന്‍ അന്തിക്കാട് ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ കാണാന്‍ ഇന്നലെ പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ എത്തിയവര്‍ക്ക്‌ ജോമോന്‍ ആസ്വദിക്കാനായത് ഒരു മണിക്കൂര്‍ നേരം മാത്രം. ദുല്‍ഖറിന്റെ വരവും ചിത്രത്തിലെ പ്രണയഗാനവും കാണാന്‍ കഴിയാതെ ചിത്രം അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ അമ്പരന്നു. പറവൂര്‍ ചിത്രാഞ്ജലിയില്‍ നടന്ന ഈ സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കിയത് സംവിധായകനായ സജിന്‍ ബാബുവാണ്.
സിനിമ ഒരു മണിക്കൂറില്‍ അവസാനിച്ചതോടെ തിയേറ്ററില്‍ ചിത്രം ആസ്വദിച്ചു കൊണ്ടിരുന്ന ദുല്‍ഖര്‍ ഫാന്‍സ്‌ അടക്കമുള്ളവര്‍ക്ക് കാര്യം പിടികിട്ടി .
ഫസ്റ്റ് പാര്‍ട്ട് ഇടേണ്ടയിടത്ത് സെക്കന്ഡ് പാര്‍ട്ട് മാറിയിട്ടതാണെന്ന സംഗതി മനസ്സിലായതോടെ ഫാന്‍സുകാര്‍ മാനേജരുടെ ക്യാബിനിലേക്ക് പ്രതിഷേധവുമായി ഇരച്ചെത്തി. തിയേറ്ററിലെത്തിയ പ്രേക്ഷകരോട് ക്ഷമ ചോദിച്ച തിയേറ്റര്‍ അധികൃതര്‍ അടുത്തതായി ചിത്രത്തിന്‍റെ ഫസ്റ്റ് പാര്‍ട്ട് ഇടാമെന്ന് പറഞ്ഞതും തിയേറ്റര്‍ മൊത്തം ബഹളമായി.

തിയേറ്ററുകാര്‍ക്ക് നിയന്ത്രിക്കാനാകാത്ത അന്തരീക്ഷം രൂപപ്പെട്ടതോടെ തിയേറ്ററുകാര്‍ പെട്ടെന്നൊരു ബുദ്ധി പ്രയോഗിച്ചു തിയേറ്ററില്‍ ദേശീയഗാനം പ്ലേ ചെയ്തു. ദേശീയഗാനം കേട്ടതും ബഹളംവെച്ച ആരാധകര്‍ നിശബ്ദരായി. അതിന്റെ തൊട്ടു പിറകെ സിനിമയും ആരംഭിച്ചു. തിയേറ്ററില്‍ ദേശീയഗാനം വെച്ചത് കൊണ്ട് ഏറ്റവും പ്രയോജനം ഉണ്ടായിരുക്കുന്നത് ആ തിയേറ്റര്‍ മാനേജര്‍ക്ക് തന്നെയാണ് അല്ലെങ്കില്‍ അയാളുടെ ഗതി എന്താകുമായിരുന്നു.

shortlink

Post Your Comments


Back to top button