
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടക്കുകയായിരുന്നു ബോളിവുഡ് ചിത്രത്തിലെ ആനിമേറ്റര്‍ അന്തരിച്ചു. ഷാരൂഖ് ഖാന് നായകനായ രാവണ്‍ എന്ന ചിത്രത്തിലെ ആനിമേറ്ററായിരുന്ന ചാരു ഖണ്ടാല്‍ (32) ആണ് അന്തരിച്ചത്.
2012 ല്‍ മുംബൈയിലെ അന്ധേരിയില്‍ വെച്ചു നടന്ന അപകടത്തില്‍ ചാരുവും സഹോദരിയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷാ അമിത വേഗത്തില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവണിലെ ആനിമേഷന്‍ ചാരു അടങ്ങുന്ന ടീമിന് ദേശീയ പുരസ്കാരം ലഭിച്ചതിന്റെ ആഘോഷം കഴിഞ്ഞു വരുന്ന യാത്രയിലായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാരുവിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നട്ടെല്ലിനേറ്റ കടുത്ത ക്ഷതമൂലം ശരീരം തളര്‍ന്നു പോയി.
ചാരുവിന്റെ ചികിത്സക്കായി കുടുംബം കഷ്ടപ്പെടുന്ന വാര്‍ത്ത കണ്ട ഷാരൂഖ് കൈതാങ്ങായി വന്നിരുന്നു. അപകടത്തിന് ശേഷം ചാരുവിന്റെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലായിരുന്നു. അണുബാധയാണ് ചാരുവിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
Post Your Comments