ഹരികൃഷ്ണന്‍സ് ഫിലിം ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കൊണ്ടുവന്ന ഒരു പൊതിചോറിന് ആവശ്യക്കാര്‍ കൂടിയപ്പോള്‍ സെറ്റില്‍ ഒരു ദിവസത്തെ ഭക്ഷണം നല്‍കുന്നത് ആരംഭിച്ച മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നൂറു തികച്ചു.
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പുത്തന്‍പണം ദി ന്യൂ ഇന്ത്യന്‍ റുപ്പി’യുടെ സെറ്റിലാണ് നൂറാമത്തെ ബിരിയാണി മമ്മൂക്ക നല്‍കിയത്. സെറ്റിലുള്ള എല്ലാവര്ക്കും ബിരിയാണി നല്കുന്ന ശീലം മമ്മൂട്ടി പത്ത് വര്‍ഷമായി മുടക്കിയിട്ടില്ല. മമ്മൂക്ക ബിരിയാണി നല്കുന്ന നൂറാമത്തെ സെറ്റ് എന്ന പ്രത്യേകത പുത്തന്‍പണത്തിന് സ്വന്തം.
കണ്ണൂര്‍ തളിപ്പറമ്പിലെ പാലസ് കിച്ചണ്‍സ് കാറ്ററിങ് ഉടമ അബ്ദു ആണ് ബിരിയാണി തയ്യാറാക്കിയത്. മമ്മൂട്ടിയുടെ ക്ഷണപ്രകാരം കോഴിക്കോട്ടെത്തി അബ്ദു സ്പെഷ്യല്‍ ബിരിയാണിയും ചിക്കന്‍ ഫ്രൈയുമൊക്കെ തയ്യാറാക്കുകയായിരുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലെ ചിത്രീകരണത്തിനിടക്കായിരുന്നു വിരുന്ന്.
Post Your Comments