CinemaGeneralNEWS

30 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകള്‍

തമിഴകത്തെ സൂപ്പര്‍ താരങ്ങളാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലക നായകന്‍ കമല്‍ ഹസ്സനും. അവര്‍ ഒന്നിച്ചു. എന്നാലത് ചിത്രത്തിലല്ലയെന്നു മാത്രം. ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. അതും 30 വര്‍ഷങ്ങള്‍ക്ക് ശേഷം. ചടങ്ങില്‍ കമല്‍ ഹസ്സന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചത് രജനീകാന്തായിരുന്നു.

ഇരുവരുടെയും ആദ്യ ചിത്രം മുതല്‍ തന്നെ ഉറ്റ സുഹൃത്തുക്കളാണ് രജനീകാന്തും കമല്‍ ഹസ്സനും. അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമല്‍ ഹസ്സന്റെ വില്ലന്‍ വേഷം രജനീകാന്ത് അവതരിപ്പിച്ചിരുന്നു. അമിതാഭ് ബച്ചന്‍ നായകനായ ഗെരാഫതാറിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

2a8a927478e906b3b97abec368e3d4f7b0a22c2c-tc-img-preview

രജനീകാന്ത് നായകനായി എത്തുന്ന എന്തിരന്റെ രണ്ടാം ഭാഗം 2.0ലെ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ സംവിധായകന്‍ ശങ്കര്‍ കമല്‍ ഹസ്സനെ സമീപിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. എന്നാല്‍ ബോളിവുഡ് അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. രജനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ എന്തിരന്റെ രണ്ടാം ഭാഗം.

shortlink

Related Articles

Post Your Comments


Back to top button