CinemaGeneralNEWS

ജെല്ലിക്കെട്ട് നിരോധനം; ഉപവാസമനുഷ്ഠിച്ച് പ്രമുഖര്‍

ജെല്ലിക്കെട്ട് നിരോധനത്തിനെതിരായുള്ള തമിഴ് ജനതയുടെ പോരാട്ടത്തില്‍ പ്രമുഖര്‍ അണിനിരക്കുന്നു. സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്‍, തമിഴ് സിനിമാതാരങ്ങളായ ധനുഷ്, സൂര്യ, ചെസ്സ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഇന്ന് ഏകദിന ഉപവാസ സമരമിരിക്കും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം  എ ആര്‍ റഹ്മാന്‍ അറിയിച്ചത്. ജെല്ലിക്കെട്ട്   നിരോധനത്തിനെതിരായുള്ള ജനകീയപ്രക്ഷോഭം സമയം കഴിയുംതോറും തീവ്രമായിക്കൊണ്ടിരിക്കുകയാണ്. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ നാടന്ന പ്രക്ശോഭാത്തില്‍ വിദ്യാര്‍ത്ഥികളടക്കംആയിരങ്ങളാണ് തടിച്ചു കൂടിയത്.

തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് മൃഗസ്‌നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി വിലക്കുകയായിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തില്‍ സുപ്രീംകോടതിയിലുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇതുവരെ വിധിവരാത്തതിനാലാണ് ജെല്ലിക്കെട്ട് നടത്താന്‍ സാധിക്കാതിരുന്നത്. വിലക്ക് നീക്കണമെന്നാവശ്യപെട്ട് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്.

അതേസമയം, ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് നടക്കുകയാണ്.
ചെന്നൈ മറീനാബീച്ചിലെ സമരവേദിയിലേയ്ക്കുള്ള പ്രതിഷേധക്കാരുടെ പ്രവാഹം മൂന്നാം ദിവസവും തുടരുന്നു. സംസ്ഥാനമൊട്ടാകെ നാല് ലക്ഷത്തോളം പേര്‍ രാപ്പകല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ജനകീയപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ഉത്തരവ് മറികടന്നും ജല്ലിക്കെട്ടിനനുകൂലമായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സംസ്ഥാനസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പ്രത്യേകനിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് ജല്ലിക്കെട്ടിനായി പ്രമേയം പാസ്സാക്കാനും സംസ്ഥാനസര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രിയെ കണ്ടശേഷം ഇന്നലെ മടങ്ങാനിരുന്ന മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മടക്കയാത്ര റദ്ദാക്കി ദില്ലിയില്‍ തുടരുകയാണ്.

I’m fasting tomorrow to support the spirit of
Tamilnadu!

— A.R.Rahman (@arrahman) January 19, 2017

shortlink

Related Articles

Post Your Comments


Back to top button