ഒരു മാസത്തെ സിനിമാ സമരത്തിനു ശേഷം മലയാള ചിത്രങ്ങള്‍ ആരാധകരുടെ ആഘോഷ ആരവങ്ങളിലേക്ക് മടങ്ങിയെത്തി. ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന സത്യന് അന്തിക്കാട് ദുല്‍ഖര്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വലിയ ആഘോഷ ആരവങ്ങളോടെയാണ് ദുല്‍ഖര്‍ ഫാന്‍സ് തങ്ങളുടെ താരത്തിന്റെ ആദ്യ കുടുംബ ചിത്രത്തെ സ്വീകരിച്ചത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കേരളത്തിലെങ്ങും ദുല്‍ഖര്‍ ഫാന്‍സ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഒരു മാസക്കാലമായി ആളൊഴിഞ്ഞു കിടന്ന സിനിമാ ശാലകളിലേക്ക് സത്യന് അന്തിക്കാടിന്റെ കുടുംബ ചിത്രമെത്തിയതോടെ പ്രദര്‍ശനശാലകള്‍ വീണ്ടും ഉത്സവ ലഹരിയിലായി.
‘പുലിമുരുക’ന് പോലെയുള്ള ചിത്രങ്ങളിറങ്ങി മലയാള സിനിമാ വ്യവസായം അതിന്റെ ഉന്നതിയില്‍ നില്ക്കുന്ന അവസരത്തിലായിരുന്നു അപ്രതീക്ഷിതമായി സിനിമാ സമരം എത്തിയത്. നാല് ക്രിസ്മസ് ചിത്രങ്ങളുടെ റിലീസുകള്‍ പ്രതിസന്ധിയിലാക്കികൊണ്ട് ഒരു മാസത്തോളം നീണ്ടുനിന്ന സമരം സിനിമ ഇന്‍ഡസ്ട്രിക്ക് കോടി കണക്കിനു നഷ്ടമാണ് വരുത്തിവെച്ചത് .സിനിമയിലെ കുടുംബ വഴക്ക് കഴിഞ്ഞു കുടുംബ ചിത്രമെത്തിയതോടെ മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തിലായി കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കണ്ടിറങ്ങിയ പ്രേക്ഷകര്‍ നല്ലൊരു കുടുംബ ചിത്രം കണ്ടിറങ്ങിയതിന്റെ സന്തോഷമാണ് പങ്കുവെയ്ക്കുന്നത്.
ഫാന്‍സ് ആഘോഷങ്ങളോടെ രാവിലെ തന്നെ മിക്ക കേന്ദ്രങ്ങളിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു. സിനിമയ്ക്ക് ശേഷം ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിന് ജയ് വിളിച്ചതോടൊപ്പം തിയേറ്റര്‍ സമരത്തെ പരമാര്‍ശിച്ചും പ്രദര്‍ശന ശാലകളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധേയമായി.
Post Your Comments