മലയാളത്തിലെ പ്രമുഖ സംവിധായാകനായ സിദ്ദിഖ് താന്‍ കൂടുതല്‍ പഴികേട്ട ചിത്രത്തെക്കുറിച്ച് പറയുന്നു. ദിലീപ് നയന്‍ താര കൂട്ടില്‍ ഒരുക്കിയ ബോഡിഗാര്‍ഡ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു തനിക്ക് ഏറ്റവുമധികം പഴി കേള്‍പ്പിച്ചു തന്ന ചിത്രമെന്ന് സിദ്ദീഖ് പറയുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഒരുപാട് പേര് ചിത്രം മോശമാണെന്ന് പറഞ്ഞത് തന്നെ ഏറെ സങ്കടത്തിലാക്കിയെന്ന് സിദ്ദിഖ് പറഞ്ഞു.
റേഡിയോ മാംഗോ സ്പോട്ട് ലൈറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു സിദ്ദിഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ സങ്കടം മാറിയത് ചിത്രം മറ്റു ഭാഷകളില്‍ റീമേയ്ക്ക് ചെയ്ത് വലിയ വിജയം നേടിയപ്പോഴായിരുന്നെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ ചിത്രം റീമേയ്ക്ക് ചെയ്തുരുന്നു. തമിഴിലും ഹിന്ദിയിലും സംവിധാനം നിര്‍വ്വഹിച്ചിരുന്നത് സിദ്ദീഖ് തന്നെയായിരുന്നു.
Post Your Comments