
എണ്‍പതുകളില്‍ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു റഹ്മാന്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലെല്ലാം തിളങ്ങിനിന്ന ആ യുവ നടന് പെട്ടന്നു സിനിമകള്‍ കുറഞ്ഞു തുടങ്ങി. പിന്നെ പിന്നെ മലയാള സിനിമയില്‍ നിന്നും അകന്നു. റഹ്മാന് സിനിമയില്‍ നിന്നും മാറിയതല്ല പലരും പാരവച്ച് ഒഴിവാക്കിയതാണ് എന്ന തരത്തിലുള്ള പ്രചരണം അന്നുണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് റഹ്മാന് പറയുന്നതിങ്ങനെ.
”അങ്ങനെ പാരവയ്ക്കാന്‍ പറ്റില്ലായിരുന്നു അന്ന്. ഇത്രയും ടെക്നോളജിയും കാര്യങ്ങളും ഒന്നും ഇല്ല. ഇപ്പോള്‍ ആണെങ്കില്‍ നടക്കും. ഫേസ്ബുക്ക് ഫാന്‍സ് അസോസിയേഷനുകളിലൊക്കെ ആരെയെങ്കിലും കൊണ്ടു സംസാരിപ്പിച്ചാല്‍ മതി. ഉദ്ദേശിക്കുന്നതു മമ്മൂട്ടിയേയും മോഹന്ലാലിനേയുമാണെങ്കില് അന്ന് അവര്‍ മാത്രമേ ഉള്ളു. അന്ന് അവരുടെ കൂടെയാണു ഞാന്‍ കൂടുതല്‍ പടങ്ങളില്‍ അഭിനയിച്ചതും”.
തന്റെ കുഴപ്പം കൊണ്ടാണു സിനിമയില്ലാതായതെന്നു തുറന്നു പറയുകയാണ് റഹ്മാന്. തമിഴില്നടന്മാരുടെ അടുത്ത് അന്ന് ആറുമാസം മുമ്പ് തന്നെ കാശ് കൊടുത്ത് ഡേറ്റ് ബ്ലോക്ക് ചെയ്യുമായിരുന്നു. മലയാളത്തില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണു ഡേറ്റ് ഉണ്ടോ എന്നു ചോദിക്കുന്നത്. അങ്ങനെ കുറെ മലയാള സിനിമകള്‍ക്കു ഡേറ്റ് കൊടുക്കാന്‍ കഴിയാതായി. അതിലൂടെ മലയാള സിനിമകളുടെ എണ്ണം കുറഞ്ഞു. പിന്നെ അന്നത്തെ സംവിധായകര്‍ പോയി. പകരം അവരുടെ അസിസ്റ്റന്ന്റുമാര് സംവിധായകരായി. പക്ഷേ അവര്‍ക്ക് തന്നെക്കാള്‍ പുതിയ തലമുറയിലെ ആളുകളുമായിട്ടായിരുന്നു ബന്ധമുണ്ടയിരുന്നത്. അങ്ങനെ പബ്ലിക്ക് റിലേഷന്‍ കുറഞ്ഞതാണു മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്ന് റഹ്മാന് പറയുന്നു.
മെട്രോമാറ്റിനിക്ക് നല്കിയ അഭിമുഖത്തിലാണ് റഹ്മാന് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments