മികച്ച അഭിനേതാക്കളെ അഭിനന്ദിക്കുന്നതില്‍ പിശുക്കു കാണിക്കാത്ത നടനാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.
കട്ടപ്പനയിലെ ഋത്വിക് റോഷന് കണ്ട് ധര്‍മജനെ അഭിനന്ദിച്ചതൊക്കെ ഉദാഹരണം മാത്രം. അതുപോലെ ലുക്കാ ചുപ്പി എന്ന ചിത്രം കണ്ടതിനു ശേഷം മമ്മൂട്ടി ജയസൂര്യയെ വിളിച്ചു തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി, നവാഗതനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ലുക്കാ ചുപ്പി. മനോരമ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജയസൂര്യ ലുക്കാ ചുപ്പി കണ്ടിട്ട് മമ്മൂട്ടി പ്രതികരിച്ചതിനെ കുറിച്ച് പറഞ്ഞത്.
പെര്‍ഫോമന്‍സും സിനിമയുമെല്ലാം സൂപ്പറായിരുന്നു. പക്ഷേ ചിത്രത്തിന്റെ പേര് അത്രയ്ക്ക് പോര എന്നായിരുന്നു മമ്മൂട്ടി ലുക്കാ ചുപ്പി കണ്ടതിന് ശേഷം പങ്കുവച്ചതെന്നു ജയസൂര്യ പറയുന്നു.
2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു. മുരളി ഗോപി, ജോജു ജോര്‍ജ്, രമ്യാ നമ്ബീശന്‍, ചിന്നു കുരുവിള, മുത്തുമണി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments