
ഷാരൂഖ് ഖാൻ ചിത്രം ചെന്നൈ എക്‌സ്പ്രസിന്റെ നിർമ്മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്. ഡൽഹി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദ്രാബാദ് പൊലീസ് പീഡനക്കേസ് രജിസ്‌റ്റർ ചെയ്‌തു. 25കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഹൈദ്രാബാദ് സ്‌റ്റുഡിയോയിലും മുംബൈയിലെ വിവിധ ഇടങ്ങളിലുമായി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ആഴ്‌ചയാണ് ഹൈദ്രാബാദിലെ ഹയാത്‌നഗർ പൊലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയത്. വഞ്ചന, പീഡനം, അന്യായമായി തടങ്കലിൽ വയ്‌ക്കുക, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് മൊറാനിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസ് അടക്കം രാവൺ, യോദ്ധ, ദം തുടങ്ങി സിനിമകളും മൊറാനി നിർമ്മിച്ചിട്ടുണ്ട്.
Post Your Comments