BollywoodCinemaGeneralNEWS

സല്‍മാന്‍ ഖാനെതിരെയുള്ള കേസില്‍ ഇന്ന് വിധി

പ്രമുഖ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെയുള്ള കേസില്‍ ജോധ്പൂര്‍ കോടതി ഇന്ന് നിര്‍ണായക വിധി പറയും. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നതാണ് സല്‍മാന്‍ഖാന് എതിരെയുള്ള കുറ്റം.

1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. ഈ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച സല്‍മാന്‍ ഖാനെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലാണ് കോടതി ഇന്ന് വിധിപറയുന്നത്.

സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചത് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്കാണ്.

കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സല്‍മാന്‍ ഖാന് 7 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം.

shortlink

Related Articles

Post Your Comments


Back to top button