രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച നടന്‍ ശരത്കുമാറിനെതിരെ പ്രതിഷേധവുമായി രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍. ശരത്കുമാര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി.
രജനികാന്ത് രാഷ്ട്രീയത്തിലേയ്ക്ക് വന്നാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിക്കുമെന്നുമുള്ള ശരത് കുമാറിന്‍റെ പ്രസ്താവനയാണ് ആരാധകരെ ചൊടിപ്പിച്ചത്. തെരുവിലിറങ്ങിയ രജനി ആരാധകര്‍ ശരത്കുമാറിന്‍റെ കോലം കത്തിച്ചു. തങ്ങളുടെ സൂപ്പര്‍സ്റ്റാറിനോട് ശരത്കുമാര്‍ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.
തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെ രജനികാന്ത് പറഞ്ഞ പ്രസ്താവന വിവാദമായതോടെയാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായത്. തമിഴ് സിനിമയും രാഷ്ടീയവും അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും പത്രാധിപര്‍ ഗുരുമൂര്‍ത്തി ചടങ്ങില്‍ ആവശ്യപ്പെട്ടു. ഇതിനു കൃത്യമായ ഒരു മറുപടി നല്‍കിയില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ അസാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമി ഇല്ലാത്തതു വേദനയുണ്ടാക്കുന്നു എന്ന് രജനികാന്ത് പ്രതികരിച്ചു. ഇതാണ് വിവാദമായത്.
രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ രംഗത്തെത്തി. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിയ്ക്കുമെന്നും ശരത്കുമാര്‍ പറഞ്ഞു.
Post Your Comments