ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’യില്‍ നായകനായ സുശാന്ത്സിങ് രജ്പുതിന്റെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലേക്ക് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍.
ബോളിവുഡിലെ ആദ്യ സ്പേസ് ഫിലിം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ‘ചന്ദാമാമാ ദൂര് കെ’യിലാണ് ഒരു മുഖ്യകഥാപാത്രമായി മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ അണിയറക്കാര്‍ ആലോചിക്കുന്നത്.ഈ വാര്‍ത്ത ഡെക്കാണ് ക്രോണിക്കിളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സിനിമയില്‍ ഏറെ പ്രധാന്യമുള്ളൊരു കഥാപാത്രമാണത്. മുഴുനീള കഥാപാത്രമല്ലെങ്കിലും മോഹന്‍ലാലിനോളം പ്രതിഭയുള്ള ഒരു നടന് മാത്രമേ ഈ കഥാപാത്രത്തെ തൃപ്തികരമായി അവതരിപ്പിക്കാനാവൂയെന്നു പ്രോജക്ടുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2012ല്‍ തീയേറ്ററുകളിലെത്തിയ പ്രിയദര്ശന് ചിത്രം ‘തേസാ’ണ് മോഹന്‍ലാല്‍ അവസാനം അഭിനയിച്ച ബോളിവുഡ് ചിത്രം. പക്ഷേ ആ ചിത്രത്തില്‍ അതിഥിതാരമായിരുന്നു ലാല്‍. 2007 ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മയുടെ ‘ആഗി’ലാണ് ഒരു മുഴുനീള കഥാപാത്രത്തെ ലാല്‍ അവസാനം അവതരിപ്പിച്ചത്.
Post Your Comments