![](/movie/wp-content/uploads/2017/01/CV-Kumar.jpg)
ചെന്നൈ : തമിഴ്നാട് സംസ്ഥാനമൊന്നാകെ വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കോളക്കമ്പനികളുടെ ജല ചൂഷണത്തിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിനൊപ്പം ചേരുകയാണ് തമിഴ് സിനിമാ നിര്‍മ്മാതാവ് സി. വി കുമാര്‍. തിരുകുമരന്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറിലാണ് സി. വി കുമാര്‍ സിനിമ നിര്‍മിക്കുന്നത്. ‘പിസ’, ‘സൂദുകവും’, ‘അട്ടക്കത്തി’ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച സി.വി കുമാര്‍ കര്‍ഷകരില്‍ ഒരാളായി അണിചേരുകയാണ്. കര്‍ഷകര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും അത് കൊണ്ട് തന്നെ പെപ്സി കൊക്കകോള തുടങ്ങിയ പാനീയങ്ങള്‍ താനിനി ഒരിക്കലും ഉപയോഗിക്കില്ലെന്നും യുവ നിര്‍മ്മാതാവ് പറയുന്നു.
Post Your Comments