BollywoodCinema

ഇഷ്ടനായകനെ കാണാന്‍ ആരാധകന്റെ ആത്മഹത്യാ ഭീഷണി

താരാരാധന എന്നും വാര്‍ത്തയാകാറുണ്ട്. ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച ഒരു ആരാധകന്റെ ആത്മഹത്യാ ഭീഷണിയാണ്. തന്റെ ഇഷ്ടനായകന്‍ ബോളിവുഡ് താരം അജയ് ദേവ്ഗണിനെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ആരാധകന്‍.

രാജസ്ഥാനിലെ ഢുഢുനു ജില്ലയിലെ ഷംസാദ് എന്ന യുവാവാണ് ഭീഷണി മുഴക്കിയത്. അജയുമായുള്ള കൂടികാഴ്ച ഒരുക്കി തന്നില്ലെങ്കില്‍ നഗരത്തിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി. സംഭവം ചര്‍ച്ചയായതോടെ ട്വിറ്ററില്‍ യുവാവിനെ ആശ്വസിപ്പിക്കാന്‍ അജയ് രംഗത്തെത്തി.

താന്‍ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോധ്പൂരില്‍ ആണെന്നും. ഉടനെ നേരിട്ടു കാണാമെന്നും അജയ് ട്വിറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button