CinemaGeneralNEWS

സ്വാതന്ത്ര്യം കിട്ടിയാലുടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നായിരുന്നു ഗാന്ധിജി പറഞ്ഞത് ; ശ്രീനിവാസന്‍

സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ‘സന്ദേശം’. രാഷ്ട്രീയ ആക്ഷേപഹാസ്യം കയ്യടക്കത്തോടെ അവതരിപ്പിച്ചുകൊണ്ട് സത്യനും ശ്രീനിയും പ്രേക്ഷകരുടെ കയ്യടി നേടി. ഇന്നത്തെ കാലഘട്ടത്തിലാണ് സിനിമ പറയുന്നതെങ്കില്‍ ഏറെ വിവാദമായി മാറാവുന്ന പ്രമേയത്തെ അന്നത്തെ രാഷ്ട്രീയക്കാര്‍ എങ്ങനെയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുകയാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും. അന്നത്തെ ഒരുപാട് രാഷ്ട്രീയ നേതാക്കന്മാരും പ്രവര്‍ത്തകരുമൊക്കെ തങ്ങളെ അനുമോദിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നുവെന്ന് മലയാളത്തിന്റെ ഗ്രാമീണ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. അനുമോദനത്തിനപ്പുറം തെറിപറഞ്ഞു കൊണ്ട് ഒരുപാട് ഊമക്കത്തുകള്‍ കിട്ടിയെന്നും ഇവര്‍ ഇരുവരും വ്യക്തമാക്കി. കത്തിലെ ഒരു വാചകം തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് ശ്രീനിവാസന്‍ പറയുന്നു.
‘രാഷ്ട്രീയക്കാര്‍ നേടിത്തന്ന സ്വാതന്ത്ര്യമാണെടോ താനിപ്പോള്‍ അനുഭവിക്കുന്നത്”എന്നായിരുന്നു മേല്‍വിലാസം ഇല്ലാത്ത കത്തിലെ വാചകം.
ഏതു രാഷ്ട്രീയക്കാര്‍?സ്വാതന്ത്ര്യം കിട്ടിയാലുടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നായിരുന്നു ഗാന്ധിജി പറഞ്ഞത്.ഗാന്ധിജിക്ക് വേണ്ടാത്ത ഒരു പാര്‍ട്ടിയാണ് ഇപ്പോഴുള്ളതെന്നും ശ്രീനിവാസന്‍ ചിരിയോടെ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button