BollywoodCinemaGeneralNEWS

സ്വന്തം ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന പതിനാറുകാരി പെണ്‍കുട്ടിയെ വെറുതെ വിടണം ;ആമിര്‍ ഖാന്‍

സൈബര്‍ ആക്രമണത്തിന് ഇരയായ ദംഗലിലെ പതിനാറു വയസ്സുകാരി പെണ്‍കുട്ടി സൈറാ വസീമിന് പിന്തുണയുമായി ആമിര്‍ഖാന്‍. കുടുംബസമേതം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ച സൈറയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സംഭവം വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ക്ഷമ ചോദിച്ചു രംഗത്തെത്തിയിരിക്കുകയാണ് സൈറാ വസീം .
എന്റെ ഭാഗത്തുനിന്നുണ്ടായ ചില പ്രവൃത്തികള്‍ ചിലരെ വേദനിപ്പിച്ചതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നും, 16 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണെന്ന് മനസിലാക്കി എനിക്ക് നിങ്ങള്‍ മാപ്പ് തരണമെന്നും സൈറ ഫേസ് ബുക്കില്‍ കുറിക്കുന്നു. ദംഗലില്‍ ആമിര്‍ അവതരിപ്പിച്ച മഹാവീര്‍സിങ് ഫോഗട്ടിന്റെ മൂത്ത മകള്‍ ഗീതയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് സൈറാ വസീം ആയിരുന്നു.

സൈറയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആമിര്‍ ഖാന്‍ ട്വിറ്റര്‍ കുറിപ്പിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കി

“സൈറയുടെ പ്രസ്താവന ഞാന്‍ വിയിച്ചു. അത്തരമൊരു പ്രസ്താവനയിറക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്തെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാവും. സൈറാ, എനിക്ക് നിന്നോട് പറയാനുള്ളത് ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ടെന്നാണ്. നിന്നെപ്പോലെ കഴിവുറ്റ, കഠിനാധ്വാനികളായ, ധൈര്യശാലികളായ ചെറുപ്പക്കാര്‍ മറ്റ് കുട്ടികള്‍ക്കും മാതൃകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്. എന്നെ സംബന്ധിച്ച് എന്തായാലും നീ ഒരു റോള്‍മോഡലാണ്. ദൈവം അനുഗ്രഹിക്കട്ടെ. സ്‌നേഹം. സൈറയെ അവളുടെ വഴിക്ക് വിടാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. സ്വന്തം ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന പതിനാറുകാരി പെണ്‍കുട്ടിയാണ് അവളെന്ന കാര്യം ഓര്‍ക്കുക”

shortlink

Related Articles

Post Your Comments


Back to top button