തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് വിവാദത്തില്‍ നടി തൃഷയ്ക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നു. നവാഗത സംവിധായകനായ ഷണ്‍മുഖമാണ് ഇപ്പോള്‍ തൃഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലെക്കുകെട്ട കുരങ്ങെന്ന് തൃഷയെ വിളിച്ച അദ്ദേഹം തമിഴ്നാട് വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ട്വിറ്ററിലൂടെയാണ് ഈ വിമര്‍ശനം ഷണ്‍മുഖം ഉയര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ ജെല്ലിക്കെട്ട് വിവാദത്തില്‍ തന്റെ പേര് ചിലര്‍ മനപൂര്‍വം വലിച്ചിഴക്കുകയാണെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് തന്റെ പേരില്‍ ചില ട്വീറ്റുകള്‍ എഴുതുകയായിരുന്നുവെന്നും തൃഷ വ്യക്തമാക്കിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ആരോപിച്ച തൃഷ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. താന്‍ ജെല്ലിക്കെട്ടിനെതിരല്ലെന്ന് ആവര്‍ത്തിച്ച തൃഷ ഇനി ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തമാക്കാനില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം മൂലം തൃഷ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് മകള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. തൃഷ പെറ്റയില്‍ അംഗമല്ലെന്നും ജെല്ലിക്കെട്ടിനെതിരേ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ഉമ കൃഷ്ണന്‍ വ്യക്തമാക്കി
Post Your Comments