ഖാദി കലണ്ടറില്‍ കയറിയിരുന്നു ചര്‍ക്ക തിരിച്ചത് കൊണ്ടോ വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചതുകൊണ്ടോ ഖാദി വ്യവസായം രക്ഷപ്പെടില്ലെന്ന് നടന് ജോയ് മാത്യു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പരിഹാസം.
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ (KVIC) 2017 ലെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയ്ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വന്നത് വിവാദമായിരുന്നു. ഗാന്ധിജിയെപ്പോലെ ചര്‍ക്ക തിരിക്കുന്ന മോദിയെയാണ് കലണ്ടര്‍ കവര്‍ ഫോട്ടോ ആയി കൊടുത്തിട്ടുള്ളത്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഖാദി കലണ്ടറിൽ കയറിയിരുന്നു ചർക്ക തിരിച്ചത് കൊണ്ടോ വെള്ള ഖദർ മുണ്ടും ഷർട്ടും (അത് കീറിയതും പിഞ്ഞിയതുമാണെങ്കിലും അലക്കിതേച്ച് തൊട്ടാൽ മുറിയുന്ന പരുവത്തിൽ ധരിക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്) ധരിച്ചതുകൊണ്ടോ ഖാദി വ്യവസായം രക്ഷപ്പെടില്ല.
എന്നാൽ ഇൻഡ്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും അവരുടെ സമ്മേളങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന കൊടികളും ബാനറുകളും ഖാദിത്തുണിയാണെങ്കിൽ ഖാദി വ്യവസായവും അതിനെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളും രക്ഷപ്പെട്ടേനെ. ഇങ്ങിനെയൊക്കെയല്ലേ നാം സ്വദേശ വ്യവസായത്തെ സഹായിക്കേണ്ടത്.
Post Your Comments