രാഷ്ടീയവും സിനിമയും ഇഴ ചേര്‍ന്ന് കിടക്കുന്ന ഒരിടമാണ് തമിഴ് നാട്. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങള്‍ പ്രമുഖ രാഷ്ട്രീയ കഷികളില്‍ അംഗമായും പുതിയ രാഷ്ടീയ പാര്ട്ടികള്‍ രൂപീകരിച്ചും പൊതു രംഗത്ത് വരുന്നത് സ്വാഭാവികം. എന്നാല്‍ ഇപ്പോള്‍ തമിഴ് നാട്ടില്‍ പുതിയ ചര്‍ച്ച നടൻ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനമാണ്.
തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെ രജനികാന്ത് പറഞ്ഞ പ്രസ്താവന വിവാദമായതോടെയാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ശക്തമായത്. തമിഴകത്തെ നിലവിലെ രാഷ്ടീയം അസാധാരണമാണെന്ന രജനികാന്തിന്‍റെ പ്രസ്താവന വിവാദമായതോടെ പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമായത്. ഇത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നു.
തമിഴ് സിനിമയും രാഷ്ടീയവും അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും പത്രാധിപര്‍ ഗുരുമൂര്‍ത്തി ചടങ്ങില്‍ ആവശ്യപ്പെട്ടു. ഇതിനു കൃത്യമായ ഒരു മറുപടി നല്‍കിയില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ അസാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമി ഇല്ലാത്തതു വേദനയുണ്ടാക്കുന്നു എന്ന് രജനികാന്ത് പ്രതികരിച്ചു. ഇതാണ് വിവാദമായത്.
എന്നാല്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തു നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ രംഗത്തെത്തി. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിയ്ക്കുമെന്നും ശരത്കുമാര്‍ പറഞ്ഞു.
Leave a Comment