ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ കഥാരചയിതാവും ടോളിവുഡിന്റെ പ്രഗത്ഭനായ സംവിധായകന് രാജ മൌലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് അനില്‍ കപൂര്‍ സിനിമയ്ക്ക് തിരക്കഥ രചിയ്ക്കുന്നു. മുന്‍പ് അനില്‍ കപൂര്‍ തന്നെ നായകനായി അഭിനയിച്ച നായക് എന്ന പൊളിറ്റിക്കല്‍ ഡ്രാമയുടെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം.
നായകില്‍ ശിവജി റാവു എന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റിന്റെ വേഷത്തിലായിരുന്നു അനില്‍ കപൂര്‍ അഭിനയിച്ചത്.രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് പുതിയ സംവിധായകനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ അനില്‍ കപൂര്‍ മുബാറക്ക എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. അനിലിനെ കൂൂടാതെ ആദിത്യ ഷെട്ടിയും ഇല്ല്യാനയും പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനീസ് ബാസ്മിയാണ്.
Post Your Comments