
സോഷ്യല്‍ മീഡിയകള്‍ സമകാലിക ലോകത്ത് സജീവമാണ്. ആര് എന്തുപറഞ്ഞാലും അതിനെ കളിയാക്കിയുള്ള ട്രോളുകളും പ്രതിഷേധങ്ങളും അവിടെ നടക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൃഥ്വിരാജാണ്.
മലയാള താരങ്ങള്‍ക്കിടയില്‍ ഇംഗ്ലീഷ് അറിയാവുന്ന താരം എന്ന് പറഞ്ഞു പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പാടവത്തെ സോഷ്യല്‍ മീഡിയ ആഘോഷിച്ച് കഴിഞ്ഞതേയുള്ളൂ. താരം ഒരു സ്റ്റാറ്റസ് ഇട്ടാല്‍ തന്നെ അത് വായിക്കാന്‍ കെെയില്‍ ഡിക്ഷ്നറി ഉണ്ടെങ്കിലേ സാധിക്കൂ എന്ന് പലരും പറയാറുണ്ട്. ഇംഗ്ലീഷില്‍ സ്റ്റാറ്റസ് അപ്ഡേഷന് നടത്തുന്ന പൃഥ്വിയെ കളിയാക്കി നിരവധി ട്രോളുകളും സജീവമാണ്.
കഴിഞ്ഞ ദിവസം പൃഥ്വി എഴുതിയ ഒരു ഇംഗ്ലീഷ് പോസ്റ്റ് മലയാളത്തിൽ തർജ്ജമ ചെയ്ത് ട്രോൾ പോസ്റ്റ് ആക്കിയിരുന്നു. അത് സമൂഹമാധ്യമങ്ങളിൽ തരംഗമായി.
നടൻ പൃഥ്വിരാജും ഈ ട്രോള്‍ കാണുവാനിടയായി. സെവൻത് ഡേയുടെ തിരക്കഥാകൃത്തായ അഖിൽ പോൾ ആണ് പൃഥ്വിയ്ക്ക് വാട്സാപിലൂടെ ഈ ട്രോൾ അയച്ചുകൊടുത്തത്. തിരിച്ചൊരു പൊട്ടിച്ചിരിയായിരുന്നു പൃഥ്വിയുടെ പ്രതികരണം.
Post Your Comments