ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത സില സമയങ്ങളില്‍ എന്ന തമിഴ് ചിത്രം മികച്ച ശ്രദ്ധനേടുകയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുളള മികച്ച സിനിമക്കുളള പുരസ്കാരമടക്കം മൂന്ന് ബഹുമതികളാണ് ചിത്രത്തിന് ലഭിച്ചത്. ലോകത്തിന് മികച്ച സന്ദേശം നല്കുന്ന സിനിമക്കുളള പുരസ്കാരമായ ഗ്രീന്‍ റോസ് അവാര്‍ഡ്, വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലെ യെല്ലോ റോസ് അവാര്‍ഡ് എന്നിവയാണ് ചിത്രത്തിന് ലഭിച്ച മറ്റ് അവാര്‍ഡുകള്‍.
പ്രകാശ് രാജിന് മികച്ച നടനുളള ദേശീയ പുരസ്കാരം നേടിക്കൊടുത്ത കാഞ്ചീവരത്തിനുശേഷം ഇരുവരുമൊന്നിക്കുന്ന സിനിമ കൂടിയാണ് സില സമയങ്ങളില്‍.
ഒരു ലാബിൽ പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കൂട്ടത്തില്‍ ഒരാള്‍ക്ക് എയ്ഡ്സ് ബാധയുണ്ടെന്ന ഊഹാപോഹവും അഭ്യൂഹവും ഉദ്യോഗഭരിതവും ആകാഷയും പ്രേക്ഷകരില്‍ നിറയ്ക്കുന്നു. പ്രകാശ് രാജ്, അശോക് സെൽവൻ, ശ്രിയ റെഡ്ഡി എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭുദേവയും സംവിധായകൻ എ.എൽ. വിജയും ചേർന്നാണ് നിർമ്മാണം. സമീര്‍ താഹിറാണ് ക്യാമറ. ഇളയരാജയാണ് സംഗീതം.
Post Your Comments