CinemaGeneralNEWS

റോഷൻ ആൻഡ്രൂസിന്‍റെ ടേണിങ് പോയന്റിനെക്കുറിച്ച് മഞ്ജു വാരിയർ

യോഗയ്ക്കും ആയോധനകലകളുടെ പരിശീലനത്തിനും വേണ്ടി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍െറ നേതൃത്വത്തില്‍ ആരംഭിക്കുന്ന ടേണിങ് പോയിന്‍റ് എന്ന സംരംഭത്തിന് ആശംസയുമായി മഞ്ജു വാര്യര്‍.

റോഷന്‍ ആന്‍ഡ്രൂസ് മലയാളസിനിമയില്‍ പല ടേണിങ് പോയന്റുകളുമുണ്ടാക്കിയ സംവിധായകനാണെന്ന് മഞ്ജു വാര്യര്‍ തന്‍െറ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ സംസാരിച്ചത് ആരോഗ്യമുള്ള ജനതയെക്കുറിച്ചാണ്. ‘ടേണിങ് പോയിന്റ്’ എന്ന പേരില്‍ യോഗയ്ക്കും ആയോധനകലകളുടെ പരിശീലനത്തിനും വേണ്ടി റോഷന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന സംരംഭം മുന്നോട്ടുവയ്ക്കുന്ന ആശയവും അതുതന്നെ. ഇത് റോഷന്‍ സൃഷ്ടിക്കുന്ന മറ്റൊരു ടേണിങ് പോയിന്റാകട്ടെ എന്നും താരം ആശംസിക്കുന്നു.

ഈ മാസം 26ന് പനമ്പള്ളി നഗറില്‍ ആരംഭിക്കുന്ന ടേണിങ് പോയിന്റിനെ കുറിച്ചുള്ള റോഷന്റെ ഫേസ് ബുക്ക് പോസ്റ്റും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button