Cinema

രാജിനി ചാണ്ടി ഇനി ഗാന്ധിനഗറിലെ ഉണ്ണിയാർച്ചയാണ്

മലയാള സിനിമയില്‍ ഒരു റൗഡിയായി തിളങ്ങിയ രാജിനി ചാണ്ടി വീണ്ടും വെള്ളിത്തിരയിലേക്ക്.

ജൂഡ് ആന്റണി ഒരുക്കിയ ഒരു മുത്തശ്ശി ഗദയിലെ റൗഡി ലീലാമ്മയെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ആ കഥാപാത്രത്തെ അനശ്വരമാക്കിയ രാജിനി ചാണ്ടി വീണ്ടും വെള്ളിത്തിരയിലേക്ക്. ജയേഷ് മൈനാഗപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രമായാണ് രാജിനി എത്തുന്നത്‌.

ചിത്രത്തില്‍ ഒരു ആക്ഷന്‍ ഹീറോ വീട്ടമ്മയുടെ വേഷമാണ് രാജിനിക്ക്. ഹാസ്യതാരം സാജുകൊടിയന്റേതാണ് ഗാന്ധിനഗറിൽ ഉണ്ണിയാർച്ചയുടെ കഥയും തിരക്കഥയും സംഭാഷണവും. ചിത്രത്തിലെ മുഴുനീള കഥാപാത്രമായി കോട്ടയം നസീറും എത്തുന്നു. ഇന്നസെന്റ്, രൺജിപണിക്കർ, ഗിന്നസ് പക്രു, ധര്‍മ്മജന്‍ ബോള്‍ഡാട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഈ മാസം ഇരുപതിന് ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button