തമിഴില്‍ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് മണിരത്നം. മണിരത്നത്തിന്റെ ചിത്രത്തിലെ നായികാ സ്ഥാനം രണ്ടു വട്ടം ഉപേക്ഷിച്ച ഒരു താരമുണ്ട്. നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളായ കീര്‍ത്തനയാണ് മറ്റ് നായികമാര്‍ ഭാഗ്യമായി കാണുന്ന ഈ ചാന്‍സുകള്‍ വിട്ടു കളഞ്ഞത് . അതിനു കാരണവുമുണ്ട്.
2002 ല്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് കീര്‍ത്തന ചലച്ചിത്ര രംഗത്ത് എത്തുന്നത്. ആ ചിത്രത്തിലെ അമുദ എന്ന കഥാപാത്രത്തിലൂടെശ്രദ്ധേയയായ കീര്‍ത്തന മറ്റു ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചിട്ടില്ല. മണിരത്‌നത്തിന്റെ രണ്ട് ചിത്രങ്ങളിലേക്ക് നായികയായി വിളിച്ചിട്ടും മകള്‍ കീര്‍ത്തന പോയില്ലെന്ന് നടനും അച്ഛനുമായ പാര്‍ത്ഥിപന്‍ പറയുന്നു.
തനിക്കിനിയും മണിരത്‌നത്തിന് കീഴില്‍, അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മകള്‍ പറഞ്ഞതായി പാര്‍ത്ഥിപന്‍ പറയുന്നു. മറ്റൊരു മണിരത്‌നം ആകാനാണ് മകളുടെ ആഗ്രഹം. അതുകൊണ്ട് തന്നെ ചിത്രത്തിലെ നായികാ പദവി കളഞ്ഞിട്ടു മണിരത്‌നത്തിന്‍റെ കീഴില്‍ സഹ സംവിധായികയായി പ്രവര്‍ത്തിക്കുകയാണ് കീര്‍ത്തന.
മണിരത്‌നത്തിന്റെ പുതിയ ചിത്രം കാട്ര് വെളിയിടൈ കണ്ണമ്മയില്‍ കാര്‍ത്തിയും ബോളിവുഡ് താരം അദിതി റാവുവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഈ ചിത്രത്തില്‍ മണിരത്‌നത്തിന്റെ സഹ സംവിധായികയായി പ്രവര്‍ത്തിയ്ക്കുകയാണ് കീര്‍ത്തന.
Post Your Comments