തല്‍സമയ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയവരോട് പ്രതികരിച്ചുകൊണ്ട് പാകിസ്ഥാന് ഗായകന് ആതിഫ് അസ്ലം. ശനിയാഴ്ച രാത്രി പാകിസ്ഥാനില്‍ നടന്ന ഒരു സംഗീത നിശക്കിടെയായിരുന്നു സംഭവം. മുന്‍നിരയില്‍ ഇരുന്ന പെണ്‍കുട്ടിയോട് ഒരു കൂട്ടം യുവാക്കള്‍ അപമര്യാദയായി പെരുമാറുന്നത് കണ്ട അതിഫ് അസ്ലം പരിപാടി നിര്‍ത്താന്‍ സംഘാടകരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് ശേഷം അസ്ലം നേരിട്ട് ഇവരോട് പ്രതികരിക്കുകയും ചെയ്തു.
നിങ്ങള്‍ ഇതിനു മുന്‍പ് പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ എന്നായിരുന്നു അസ്ലമിന്റെ ചോദ്യം. നിങ്ങളുടെ അമ്മയോ പെങ്ങളോ ഈ സ്ഥാനത്തായിരുന്നാല് എങ്ങനെയാകും പ്രതികരണമെന്നും അസ്ലം ചോദിക്കുന്നു. അസ്ലമിന്റെ രോഷത്തോടെയുള്ള ഈ പ്രതികരണത്തിന്റെ വീഡിയോ യൂട്യൂബില്‍ ചര്‍ച്ചയാകുകയാണ്.
അതിനുശേഷം പരിപാടിയില്‍ ആ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് അസ്ലം നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നുണ്ട്.
ഗായകനും നടനുമായ മുഹമ്മദ് ആതിഫ് അസ്ലം മഹേഷ് ഭട്ടിന്റെ സെഹറിയിലൂടെ ബോളിവുഡിലും പരിചിതനാണ്.
Post Your Comments